പാനൂർ: ചൊക്ലി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 9 മുതൽ ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ വെച്ച് നടക്കും. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി പ്ര പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
പാനൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വിപിൻ എ.ടി., ശ്രീജേഷ് കെ.പി., ദീപക് തയ്യിൽ, ശൈല മഹേഷ്, പ്രനിഷ സി.പി., പ്രജീഷ് ഒളവിലം എന്നിവർ പങ്കെടുത്തു.
