മനേക്കര: വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന വ്യാജ സന്ദേശവും പരിവാഹൻ വെബ്സൈറ്റിന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ ലിങ്കും അയച്ച് മനേക്കര സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 3,85,170 രൂപ തട്ടിയെടുത്തു. മനേക്കരയിലെ ദാറുൽ അമാനിൽ അലി അഷ്കറിന്റെ പരാതിയിൽ പാനൂർ പോലീസ് കേസ് എടുത്തു.
സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് നാല് തവണകളായാണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞ ഒക്ടോബർ 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അജ്ഞാതനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാനൂർ പോലീസ് ഇൻസ്പെക്ടർ കെ. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
