പാനൂർ: എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള കൂത്തുപറമ്പ് സർക്കിൾ തല കലാ-കായിക മേളകൾ ഇരിട്ടിയിലും പാനൂരിലുമായി നടക്കും. കായിക മത്സരങ്ങൾ നവംബർ 8, 14 തീയതികളിൽ പാനൂരിലും മോന്താലിലുമായി സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതിയംഗം കെ.കെ. പത്മനാഭൻ, സംഘാടക സമിതി ചെയർമാൻ കെ. രവീന്ദ്രൻ, സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ എൻ. ഷിജിത്ത്, കെ.കെ. സജീവ് കുമാർ എന്നിവർ പങ്കെടുത്തു.
