ഇലക്ഷൻ കമ്മീഷണറുടെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
കണ്ണംവെള്ളി എൽപി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗത്തിൽ മേഖല പ്രസിഡന്റ് പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. പുകസ കണ്ണൂർ ജില്ലാ സെക്രട്ടറി ടി എൻ ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. കെ കെ സുധീർ കുമാർ, എ രാഘവൻ, പി കെ മോഹനൻ, ജ്യോതി കേളോത്ത്, അനിരുദ്ധൻ എട്ടുവീട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
