Zygo-Ad

പാനൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; കാറും കസ്റ്റഡിയിലെടുത്തു


പാനൂർ: പാനൂർ ടൗണിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. കണ്ണൂർ സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാനൂർ പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഞായറാഴ്ച രാത്രി 9:30ഓടെ പാനൂർ ജങ്ഷനിൽ വെച്ചാണ് KL 13 AQ 8100 നമ്പർ ചുവന്ന സ്വിഫ്റ്റ് കാർ പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഏച്ചൂർ മുണ്ടേരി സ്വദേശികളായ ഹർഷാദ് (റസീന മൻസിൽ), ഹഫീസ് (ബിസ്മി മൻസിൽ), കോട്ടയം മലബാർ കൂവപ്പാടി സ്വദേശി സുഹൈബാസിൽ സനദ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരിൽ ഹർഷാദിന്റെ കൈവശത്തുനിന്നും നാല് ഗ്രാമോളം എം.ഡി.എം.എ. പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പാനൂർ ജങ്ഷനിൽ വാഹന പരിശോധന നടന്നതിനാൽ പ്രദേശത്ത് ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ