Zygo-Ad

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അവനിക (14), അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പാർഥിവ് (16) എന്നിവരാണ് മരിച്ചത്.

തിരുവങ്ങൂർ പാണംകുളംകുനി സുരേഷിന്റെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുധീഷിന്റെ മകനാണ് പാർഥിവ്. ഞായറാഴ്ച വൈകിട്ട് 5.45 ഓടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്താണ് അപകടമുണ്ടായത്. ചെന്നൈ എക്സ്പ്രസ് തട്ടിയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.

റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാരാണ് കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ