Zygo-Ad

ഈസ്റ്റ് കരിയാടിൽ സൗജന്യ ആയുർവേദ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു


പെരിങ്ങത്തൂർ: പാനൂർ നഗരസഭ 22-ാം വാർഡ് വികസന സമിതിയുടെയും കരിയാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈസ്റ്റ് കരിയാട് ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രത്തിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ടി.എം. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷിത ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സി.സി. നീതു, കെ. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ பரிശോധിച്ച് സൗജന്യ ചികിത്സ നിർദ്ദേശിച്ചു.

വാർഡ് കൗൺസിലർ സി. റീന, കൺവീനർ എൻ. ജയമോഹനൻ, പി.കെ. രാജൻ, വി.പി. രാജൻ, പി. സരിത, പി. സോണി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ