Zygo-Ad

കണ്ണൂർ ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റായിരുന്ന വി. അശോകൻ മാസ്റ്ററുടെ ചരമ വാർഷികം ആചരിച്ചു


പാനൂർ: കണ്ണൂർ ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റായിരുന്ന കുന്നോത്തുപറമ്പിലെ വി. അശോകൻ മാസ്റ്ററുടെ പതിനെട്ടാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സ്മൃതി കുടീരത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന ചടങ്ങിൽ കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാദേശിക കോൺഗ്രസ് നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ