പാനൂർ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ നടത്തിയ ദൈനംദിന പരിശോധനയിൽ ഉന്തുവണ്ടിയിൽ നിന്നും രണ്ട് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വിപണിയിൽ വ വിൽപ്പനയ്ക്കായി എത്തിച്ച പുകയില ഉൽപ്പന്നങ്ങളാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
പാനൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ ശശി നടുവിലെക്കണ്ടിയിൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റിയാസുൽ റഹ്മാൻ, ജീവനക്കാരായ എൻ ആർ വിഷ്ണു, രജീഷ്, രജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വരും ദിവസങ്ങളിലും നഗരസഭാ പരിധിയിൽ ഇത്തരത്തിലുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
