പാനൂർ: ചെറുവാഞ്ചേരിയിൽ വീടിന്റെ മുറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. സംഗീത് മഠത്തിലിന്റെ വീട്ടുപറമ്പിലാണ് ഭീതി പരത്തി പെരുമ്പാമ്പ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ജിജേഷ് കൈച്ചേരി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
ജനവാസ മേഖലയിൽ പെരുമ്പാമ്പ് എത്തിയത് പ്രദേശവാസികളിൽ ആശങ്ക പരത്തിയിരുന്നെങ്കിലും ജിജേഷിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
