പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക വനിതാ-സാന്ത്വന വേദി ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ രാജു കാട്ടുപുനം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പെൻഷൻകാരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് പുതിയ വേദി രൂപീകരിച്ചത്. ചടങ്ങിൽ സംഘടന ഭാരവാഹികളും നിരവധി പെൻഷനർമാരും പങ്കെടുത്തു.
