പാനൂർ: പാനൂർ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം (മേശയും കസേരയും) സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കുടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് നഗരസഭ പദ്ധതി നടപ്പിലാക്കിയത്. മുൻഗണനാടിസ്ഥാനത്തിൽ അർഹരായ നിരവധി വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു.
ചടങ്ങിൽ നഗരസഭാ ജനപ്രതിനിധികളും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
