പാനൂർ: എസ്.കെ.ജെ.എം. പാറാട് റെയ്ഞ്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് കലാമേള 'മുസാബഖ 2026' ഒക്ടോബർ 17, 18 തീയതികളിൽ പാലക്കൂലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മദ്രസാ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ക്ലസ്റ്ററുകളിൽ നിന്ന് വിജയികളായ നൂറുകണക്കിന് വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിച്ചുവരുന്നത്.
കെ. ടി. മുഹമ്മദ് ഫൈസി, അഷ്റഫ് ഹാജി പാലത്തായി, മുഹമ്മദ് ഷാഫി റഹ്മാനി വേങ്ങൂർ, ടി. ടി. കുഞ്ഞമ്മദ് ഹാജി, പറമ്പത്ത് മഹ്മൂദ് ഹാജി എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ പരിപാടിയുടെ വിവരങ്ങൾ അറിയിച്ചത്.
