ചമ്പാട്: എസ്. കെ. ജെ. എം. ചമ്പാട് റെയ്ഞ്ച് 'മുസാബക്ക ഇസ്ലാമിക് കലാസാഹിത്യ മേള 26' മൂഴിക്കര മുർശിദുൽ വിൽദാൻ മദ്രസയിൽ വെച്ച് സമഗ്രമായി ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മേള മാനേജ്‌മെന്റ് സെക്രട്ടറി ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷഫീക്ക് ഇർഫാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂഴിക്കര മഹല്ല് പ്രസിഡന്റ് എം. ഉമ്മർകുട്ടി ഹാജി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മഹല്ല് ഖാസി സുലൈമാൻ ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു.
ചടങ്ങിൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അഷ്‌റഫ് ഉസ്താദ് നന്ദിയും പറഞ്ഞു. മഹല്ല് സെക്രട്ടറി അഹമ്മദ് കല്ലിക്കണ്ടി, സ്വാദിഖ് ഉസ്താദ്, മുഹമ്മദ് ഉസ്താദ്, ഖമറുദ്ദീൻ ദാരിമി, സലാം ഉസ്താദ്, സിനാൻ സഖാഫി, ഖാലിദ് എം. എം. കൂരാറക, ഇബ്രാഹിം ഹാജി പുല്ലോടി, റഫീഖ് ചൊക്ലി, ശംസു കല്ലിൽ താഴെ, അസീസ് മനേക്കര, റഷീദ് വെള്ളാച്ചേരി, റഫീഖ് കുന്നോത്തുമുക്ക് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കളും ഭാരവാഹികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റെയ്ഞ്ചിലെ വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന വിവിധ കലാ-സാഹിത്യ മത്സരങ്ങളാണ് മേളയിൽ നടക്കുന്നത്.
