പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി ദേശീയതലത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാനൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പാനൂർ ടൗണിൽ നടന്ന പൊതുയോഗം കെ.എസ്.എസ്.പി.യു. ജില്ലാ കമ്മിറ്റി അംഗം വി.പി. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ലെവൽ ഭാരവാഹികളും സർവീസ് പെൻഷനർമാരും പരിപാടിയിൽ പങ്കെടുത്തു. ദേശീയതലത്തിൽ ഉയർന്നുനിൽക്കുന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് പെൻഷനർ സമൂഹത്തിന്റെ പൂർണ്ണ പിന്തുണ യോഗം പ്രഖ്യാപിച്ചു.
