Zygo-Ad

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: 'വാളും വാളും' വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ദേവപ്രിയയും തൻവിയും


മൊകേരി: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി ആറാം മൈൽ ദ്രോണാചാര്യ ഹിന്ദുസ്ഥാൻ കളരി സംഘത്തിലെ വിദ്യാർത്ഥിനികൾ. 'വാളും വാളും' വിഭാഗത്തിലാണ് ദേവപ്രിയ എസ്.പിയും തൻവി പി.പിയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കതിരൂർ ജി.വി.എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർത്ഥിനിയാണ് ദേവപ്രിയ. മൊകേരി ആർ.വി.എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് തൻവി. കഠിനമായ പരിശീലനത്തിലൂടെ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരെയും സ്കൂൾ അധികൃതരും നാട്ടുകാരും ദ്രോണാചാര്യ കളരി സംഘ ഭാരവാഹികളും അഭിനന്ദിച്ചു.



വളരെ പുതിയ വളരെ പഴയ