മൊകേരി: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി ആറാം മൈൽ ദ്രോണാചാര്യ ഹിന്ദുസ്ഥാൻ കളരി സംഘത്തിലെ വിദ്യാർത്ഥി എ.പി. ഹർഷിത്ത്. ജൂനിയർ വിഭാഗം 'ചവിട്ടിപ്പൊങ്ങൽ' മത്സരത്തിലാണ് ഹർഷിത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മൊകേരി ആർ.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥിയാണ് എ.പി. ഹർഷിത്ത്. കഠിനമായ പരിശീലനത്തിലൂടെ സംസ്ഥാന തലത്തിൽ മികച്ച വിജയം കൈവരിച്ച ഹർഷിത്തിനെ വിദ്യാലയ അധികൃതരും നാട്ടുകാരും ദ്രോണാചാര്യ ഹിന്ദുസ്ഥാൻ കളരി സംഘം ഭാരവാഹികളും അഭിനന്ദിച്ചു.
