Zygo-Ad

പാനൂർ നഗരസഭയിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടനം ചെയ്തു


പാനൂർ: പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' ശുചീകരണ-മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം സംഘടിപ്പിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ വി. ബി. നൗഷത്ത് കൂടത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കുന്നതിനും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിതകർമ്മ സേനാംഗങ്ങളും ചടങ്ങിലും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി.



വളരെ പുതിയ വളരെ പഴയ