പാനൂർ: പാനൂർ പി. ആർ. ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വീട്ടുമുറ്റ സദസ്സും മാധവിക്കുട്ടിയുടെ പ്രശസ്തമായ 'നെയ്‌പായസം' കഥയുടെ പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പുത്തൂർ പത്മനിവാസിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല നിർവ്വഹിച്ചു.
ചടങ്ങിൽ ദേവഹിത പുസ്തക അവതരണം നടത്തി. മുൻ മന്ത്രി കെ. പി. മോഹനൻ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വായനാപ്രേമികളും ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമീണ മേഖലയിൽ വായന സംസ്കാരം വളർത്തുന്നതിനും സാഹിത്യ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സദസ്സ് സംഘടിപ്പിച്ചത്.
