Zygo-Ad

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കിടെ പൊയിലൂരിൽ സി.പി.എം - ബി.ജെ.പി സംഘർഷം: 7 പേർക്കെതിരെ കേസ്


പാനൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പൊയിലൂരിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ ആക്രമണ സംഭവത്തിൽ ഏഴു പേർക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊയിലൂർ മേഖലയിലുണ്ടായ തർക്കമാണ് പിന്നീട് കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ പിരിമുറുക്കം നിലനിൽക്കുന്നുണ്ട്.

പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്നവർ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ