പാനൂർ: പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ചില കൂൾബാറുകൾ കേന്ദ്രീകരിച്ച് അനാവശ്യ പ്രവൃത്തികൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് പരിശോധനയും നിരീക്ഷണവും കർശനമാക്കി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇവിടങ്ങളിൽ കൂടുതലായി എത്തുന്നത്.
അവധി ദിവസങ്ങളിലാണ് കുട്ടികൾ കൂൾബാറുകളിൽ സമയമയവഴിക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇവരുടെ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിൽ പരാതി ഉയർന്നത്. പരിശോധന ശക്തമാക്കിയതോടെ ഇത്തരം സംഘങ്ങൾ കടകളുടെ കോണിപ്പടിയുടെ മറവിലേക്കും മറ്റും മാറിയതായി നാട്ടുകാർ പറയുന്നു.
ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസിന്റെ കർശന നിരീക്ഷണം ഉറപ്പാക്കാൻ അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
