പാനൂർ: ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും ശ്രദ്ധേയമായി. പുല്ലൂക്കര മെഹർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ പി.പി. ഉമർ മുസലിയാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാചക സ്നേഹവും സന്ദേശവും ജീവിതത്തിൽ പകർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത മൗലീദ് സദസ്സിന് പണ്ഡിതന്മാരും സമുദായ നേതാക്കളും നേതൃത്വം നൽകി.
