പെരിങ്ങത്തൂർ: ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിലായി. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്.
വിദ്യാർത്ഥിക്ക് 11 മുതൽ 13 വയസ്സുവരെയുള്ള കാലയളവിൽ പ്രതി അതിക്രമം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO) വകുപ്പുകൾ ചുമത്തി ചൊക്ലി പോലീസ് കേസെടുക്കുകയായിരുന്നു.
എസ്.ഐ രാകേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജിൽ, സബീഷ്, തിരൂർ പോലീസ് സംഘം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
