Zygo-Ad

പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു


പാനൂർ: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ വൈദ്യപരിശോധനയും ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. പുല്ലൂക്കര കല്ലറയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ആയുർവേദ ഡോക്ടർമാരും സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. പ്രദേശവാസികളായ നിരവധി ആളുകൾ ക്യാമ്പിലെത്തി സൗജന്യ പരിശോധനയും മരുന്നുകളും പ്രയോജനപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ