പാനൂർ: പാനൂർ നഗരസഭയുടെ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രദേശങ്ങൾ കൂടുതൽ ശുചിത്വമുള്ളതും മനോഹരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീക്കൺ ടൗൺ പദ്ധതിയുടെ കീഴിൽ ശുചീകരണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.
പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
