Zygo-Ad

പന്ന്യന്നൂർ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിക്കും നാട്ടുകാരനും മർദനമേറ്റു: പരസ്പര പരാതികളിൽ പോലീസ് കേസെടുത്തു


പാനൂർ: പന്ന്യന്നൂർ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിക്കും മഹല്ല് നിവാസിക്കും മർദനമേറ്റു. പരിക്കേറ്റ ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഇസ്ലാം സംഘം സെക്രട്ടറിയും സമസ്തയുടെ സജീവ പ്രവർത്തകനുമായ കുനിയിൽ മുസ്തഫ (71) ക്കാണ് നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മർദനമേറ്റത്. പരിക്കുകളോടെ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ന്യന്നൂരിലെ തളത്തിൽ നാസറാണ് തന്നെ ആക്രമിച്ചതെന്ന് മുസ്തഫ ആരോപിക്കുന്നു.

അതേസമയം, പള്ളി ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും മഹല്ല് കമ്മിറ്റിക്ക് മുന്നിലോ നാട്ടുകാർക്ക് മുന്നിലോ സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാത്തത് ചോദ്യം ചെയ്തതിന് തനിക്ക് മർദനമേറ്റതായി മഹല്ല് നിവാസിയായ നാസർ തളത്തിലും പരാതി നൽകി. പള്ളി സെക്രട്ടറി കുനിയിൽ മുസ്തഫ, നിർമ്മാണ കമ്മിറ്റി കൺവീനർ റഫീഖ് മല്ലിയോത്ത് കുനിയിൽ എന്നിവർ ചേർന്ന് തന്നെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് നാസർ പാനൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ നാസറും ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികളിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ