Zygo-Ad

ഇരുട്ടിലായി വ്യാപാരം: കറന്റ് കട്ടിനെതിരെ പാനൂരിൽ വ്യാപാരി വ്യവസായി സമിതി പന്തം കൊളുത്തി പ്രകടനം നടത്തി


പാനൂർ: നിരന്തരമായ കറന്റ് കട്ട് കാരണം കച്ചവടവും ജീവിതവും പ്രതിസന്ധിയിലായതിൽ പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം കെ. കെ. സുധീർകുമാർ നിർവ്വഹിച്ചു. വൈദ്യുതി മുടക്കം കാരണം വ്യാപാര മേഖല പൂർണ്ണമായി ഇരുട്ടിലായെന്നും കച്ചവടം താറുമാറായെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ചടങ്ങിൽ വിവിധ വ്യാപാരി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ