കരിയാട് റൂറൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗോത്സവത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കരിയാട് വടവിൽ മുക്കിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ ഷമീന ഇല്യാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി.കെ രാജൻ അധ്യക്ഷത വഹിച്ചു.
നേതൃ സമിതി കൺവീനർ വി. പ്രദീപൻ മാസ്റ്റർ, സുധീഷ് കരിയാട്, മിഥിലേഷ് പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാശിയേറിയ സ്ത്രീകളുടെ കമ്പവലി മത്സരത്തിൽ ഷീന സുരേഷ് നയിച്ച മിഴി ടീം വിജയികളായി.
വിവിധ മത്സരങ്ങൾക്ക് പ്രദീപൻ മാസ്റ്റർ, പി എം സുരേഷ്ബാബു, റിജിഷ കെ കെ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി ഇ എം വിനോദ് സ്വാഗതവും പി പ്രേമി നന്ദിയും പറഞ്ഞു.
