Zygo-Ad

പാലത്തായി കേസ്: സി.പി.എം - മതതീവ്രവാദ കൂട്ടുകെട്ട് തുറന്നുകാട്ടാൻ ബി.ജെ.പി പാനൂരിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു


പാനൂർ: പാലത്തായി വിഷയത്തിൽ സി.പി.എമ്മും മതതീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് തുറന്നുകാട്ടാൻ ബി.ജെ.പി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു.

വിഷയത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്നും ഇതിന് സി.പി.എം കൂട്ടുനിൽക്കുകയാണെന്നും യോഗത്തിൽ സംസാരിച്ച നേതാക്കൾ ആരോപിച്ചു. സത്യസന്ധമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരം വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ബി.ജെ.പി മണ്ഡലം ഭാരവാഹികളും വിവിധ പോഷകസംഘടനാ നേതാക്കളും പ്രദേശത്തെ പ്രവർത്തകരും പൊതുയോഗത്തിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ