Zygo-Ad

ഫാം പ്ലാൻ പദ്ധതി: കരിയാട് കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു


കരിയാട് : സംയോജിത ബഹുവിള കൃഷി സമ്പ്രദായം ഉപയോഗിച്ച് കൃഷിയിടം വികസിപ്പിച്ചെടുക്കുന്നതിനുള്ള ഫാം പ്ലാൻ പദ്ധതിയിലേക്ക് (2026-27) കരിയാട് കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കൃഷിയിടങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ലഭിക്കും.

വീടും കെട്ടിടങ്ങളും ഒഴികെ 30 മുതൽ 500 സെന്റ് വരെ വിസ്തൃതിയുള്ള കൃഷിയിടമുള്ളവർക്കും, നാളീകേരം, സുഗന്ധവിളകൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, കന്നുകാലി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ സംയോജിത രീതികൾ അവലംബിക്കുന്ന കർഷകർക്കുമാണ് മുൻഗണന. മുൻവർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

താല്പര്യമുള്ള കർഷകർ 2026 സെപ്റ്റംബർ 26 ശനിയാഴ്ചയ്ക്കകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. 2026-27 വർഷത്തെ നികുതി രശീതി, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, എയിംസ് ഐഡി (AIMS ID) എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9383472097 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

 

വളരെ പുതിയ വളരെ പഴയ