Zygo-Ad

കെ ചന്ദ്രൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു


ചൊക്ലി: ഒളവിലത്തെ കുനിയിൽ ചന്ദ്രന്റെ അഞ്ചാം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി, കോടിയേരി ബ്ലോക്ക്‌ സെക്രട്ടറി, മാഹി മിൽ ഐ എൻ ടി യു സി സെക്രട്ടറി, മൈലിയാട്ട് മുത്തപ്പൻ മടപ്പുര പ്രസിഡന്റ്‌, പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

അനുസ്മരണ പരിപാടി കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അഡ്വ. സി. ജി. അരുൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ പി. ഭരതൻ, സാജിത് പെരിങ്ങാടി, വി. കെ. രാജേന്ദ്രൻ, ചൊക്ലി മണ്ഡലം പ്രസിഡന്റ്‌ വി. ഉദയൻ, ന്യൂ മാഹി പ്രസിഡന്റ്‌ വി. അനീഷ്ബാബു, ന്യൂ മാഹി പഞ്ചായത്ത്‌ അംഗം എ. സി. രേഷ്മ എന്നിവർ സംസാരിച്ചു. ഒളവിലം മണ്ഡലം പ്രസിഡന്റ്‌ എം. പി. പ്രമോദ് സ്വാഗതവും വി. വി. അക്ഷയ് നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ