Zygo-Ad

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം


പാനൂർ: വിവാദപരമായ ശിവസൂര്യ തിരോധന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ എ.ഡി.ജി.പി.ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാകും പ്രത്യേക സംഘം കേസ് അന്വേഷിക്കുക.

ശിവസൂര്യ തിരോധന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഈ അടിയന്തര നടപടി. കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ തീരുമാനിച്ചത്.

സംഭവത്തിന് പിന്നിലെ ദുരൂഹതകൾ നീക്കി എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണം കൂടുതൽ വിപുലീകരിച്ച് ഊർജ്ജിതമാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ