പാനൂർ: ലണ്ടനിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2026-ലെ ബെസ്റ്റ് കാൻഡിഡേറ്റ് അവാർഡും നെബോഷ് എൻവയോൺമെന്റൽ മാനേജ്‌മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയിൽ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി മൊകേരി സ്വദേശി ആർ. എസ്. രമ്യ.
ഉയർന്ന മാർക്കോടെ അന്താരാഷ്ട്ര തലത്തിലാണ് രമ്യ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മൊകേരി സ്വദേശി മജീഷിന്റെ ഭാര്യയാണ്. മികച്ച വിജയത്തിലൂടെ നാടിന് അഭിമാനമായി മാറിയ രമ്യയെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ അഭിനന്ദിച്ചു.
