കടവത്തൂർ പി.കെ.എം ഹയർ സെക്കന്ററി സ്കൂൾ ആഭിമുഖ്യത്തിൽ 'ഓറോറ - 2K26' സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ട്രാഫിക് എസ്.ഐ കെ. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നാസർ പുത്തലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ വി.കെ. സുജനെ മദർ പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ഉപഹാരം നൽകി ആദരിച്ചു. കടവത്തൂർ മൈത്രി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച സ്നേഹോപഹാരം മാനേജർ പി.പി.എ. സലാം സ്കൂളിലെ മുഴുവൻ അധ്യാപകർക്കുമായി കൈമാറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി.കെ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ റമീസ് പാറാൽ ചടങ്ങിൽ സ്വാഗതവും എൻ.എം. സഹദ് നന്ദിയും രേഖപ്പെടുത്തി.
