Zygo-Ad

ശിവസൂര്യയുടെ തിരോധാനം: ഒമ്പതാം ദിവസവും സൂചനയില്ല; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

 


ചൊക്ലി : ചൊക്ലിയിൽ നിന്നും 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ് ജിഗീഷ് ആവശ്യപ്പെട്ടു. കേസിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പാലക്കാട്, ഒറ്റപ്പാലം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലും പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വിപുലമായ പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ മാതാപിതാക്കൾ വാങ്ങി വെച്ചതിലുള്ള അമർഷത്തെ തുടർന്ന് കാശിയിലേക്ക് പോവുകയാണെന്ന് കുറിപ്പെഴുതി വെച്ചാണ് കുട്ടി വീട് വിട്ടിറങ്ങിയത്. എത്രയും വേഗം മകനെ കണ്ടെത്തി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 

വളരെ പുതിയ വളരെ പഴയ