Zygo-Ad

മൊകേരിയിൽ ആവേശത്തോടെ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷ പദയാത്ര; കനത്ത മഴയിലും വൻ പങ്കാളിത്തം

 


മൊകേരി: മൊകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പദയാത്ര സംഘടിപ്പിച്ചു. പാത്തിപ്പാലത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ കെപിസിസി അംഗം വി.പി. അബ്ദുൾ റഷീദ് ജാഥാ ലീഡർ എ.എം. ജഗദീപന് ദേശീയ പതാക കൈമാറി പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോരി ചൊരിയുന്ന കനത്ത മഴയെപ്പോലും അവഗണിച്ച് ആവേശഭരിതരായാണ് പ്രവർത്തകർ പദയാത്രയിൽ അണിനിരന്നത്.

ഉദ്ഘാടന ചടങ്ങിൽ ടി. പ്രദീപൻ സ്വാഗതം ആശംസിച്ചു. വി. സുരേന്ദ്രൻ മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ, ഗീത കൊമ്മേരി, പി. ഗോവിന്ദൻ, വി.പി. രാജേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

ഗുരുസന്നിധി പരിസരത്ത് വെച്ച് നടന്ന സമാപന സമ്മേളനം ഡിസിസി സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിദാസ് മൊകേരി, ഡോ. ശശിധരൻ കുനിയിൽ, തേജസ് മുകുന്ദ്, ജിഷ വള്ള്യായി എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ