Zygo-Ad

ഖൽബിലുണ്ട് എന്റെ നബി: പുത്തൂർ മർക്കസിന്റെ ആഭിമുഖ്യത്തിൽ മീലാദ് വിളമ്പര റാലി നടത്തി.


പാനൂർ: 'ഖൽബിലുണ്ട് എന്റെ നബി' എന്ന സന്ദേശവുമായി പുത്തൂർ മർക്കസിന്റെ ആഭിമുഖ്യത്തിൽ മീലാദ് വിളമ്പര റാലി സംഘടിപ്പിച്ചു. മീലാദ് പ്ലക്കാർഡുകളും സ്കൗട്ടും ദഫ്മേളങ്ങളുമായി നിരവധി വിദ്യാർത്ഥികളും മർക്കസ് ഭാരവാഹികളും നാട്ടുകാരും റാലിയിൽ അണിനിരന്നു.

മർക്കസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പുത്തൂർ പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു.

സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് ഇബ്രാഹിം മശ്ഹൂർ തങ്ങൾ, മുഹമ്മദ് സഖാഫി പുത്തൂർ, മൊയ്തു മുസ്ലിയാർ, മുസമ്മിൽ സഖാഫി, അബ്ദു റഷീദ് പി.വി., എൻ.കെ. നവാസ് കൂരാറ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ