പാനൂർ: പാനൂരും പരിസര പ്രദേശങ്ങളിലും അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നതിനെതിരെ ശക്തമായ ബോധവൽക്കരണവുമായി 'ഡി ഡോണേഴ്സ്' നവമാധ്യമ കൂട്ടായ്മ.
ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ബോധവൽക്കരണ പോസ്റ്റർ പാനൂർ എസ്.എച്ച്.ഒ മുഹമ്മദ് ഷാജിർ വി.പി. പ്രകാശനം ചെയ്തു. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രചാരണത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഡി ഡോണേഴ്സ് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
