കിടഞ്ഞി: നബിദിനാഘോഷങ്ങളുടെ ഭാഗമായി കിടഞ്ഞി നുസ്രത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. മദ്റസ വിദ്യാർത്ഥികളും അധ്യാപകരും മഹല്ല് ഭാരവാഹികളും നാട്ടുകാരും റാലിയിൽ അണിനിരന്നു.
പ്രവാചക പ്രകീർത്തന ഗാനങ്ങളോടെയും ദഫ് മുട്ടിന്റെ അകമ്പടിയോടെയും നീങ്ങിയ ഘോഷയാത്രയെ വഴിയോരങ്ങളിൽ നാട്ടുകാർ മധുരപലഹാരങ്ങളും ദാഹജലവും നൽകി സ്വീകരിച്ചു. തുടർന്ന് മദ്റസയിൽ നടന്ന ചടങ്ങിൽ മൗലിദ് സദസ്സും വിദ്യാർത്ഥികളുടെ കലാപരിപാടികളും അന്നദാനവും നടന്നു.
