പാനൂർ: പാനൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. പുത്തൂർ റോഡിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ നഗരസഭ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന് നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നാടൻ ഉൽപ്പന്നങ്ങളും ഓണസാധനങ്ങളും ലഭ്യമാക്കുകയാണ് കുടുംബശ്രീ വിപണന മേളയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും പങ്കെടുത്തു.
