Zygo-Ad

ചെറുവാഞ്ചേരിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണം: പിങ്ക് വനിതാ ചാരിറ്റാബിൾ സൊസൈറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകി


ചെറുവാഞ്ചേരി: പ്രദേശത്തെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരമായി ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്ക് വനിതാ ചാരിറ്റാബിൾ സൊസൈറ്റി മെമ്പർമാർ കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ പി.കെ. പ്രവീണിന് നിവേദനം നൽകി.

യാത്രാദുരിതം പരിഹരിക്കുന്നതിനായി അടിയന്തരമായി ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. സൊസൈറ്റി ഭാരവാഹികളും അംഗങ്ങളും നിവേദന സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ