Zygo-Ad

പാനൂർ നഗരസഭയുടെ 'ഗ്രാമവണ്ടി' ഫ്ലാഗ് ഓഫ് ഓഗസ്റ്റ് 23-ന്; ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും


പാനൂർ: പാനൂർ നഗരസഭ നടപ്പിലാക്കുന്ന 'ഗ്രാമവണ്ടി' സർവീസിന്റെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 8:30-ന് പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് വടകര എം.പി ഷാഫി പറമ്പിൽ നിർവ്വഹിക്കും.

ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നത്. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ, വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുഹൈൽ മേക്കുന്ന്, മുഹമ്മദ് നജീർ, ഉമൈസ തിരുവമ്പാടി, നിഷിത ചന്ദ്രൻ, കൗൺസിലർ അജീഷ് കാരപ്പൊയിൽ എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ