Zygo-Ad

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പാനൂർ നഗരസഭ സുസജ്ജം; പെരിങ്ങത്തൂരിൽ അടിയന്തര യോഗം ചേർന്നു.

പാനൂർ: കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന വെള്ളപ്പൊക്കവും മറ്റ് ദുരന്തസാഹചര്യങ്ങളും നേരിടുന്നതിനായി പാനൂർ നഗരസഭ അടിയന്തര മുൻകരുതലുകൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി പെരിങ്ങളം മേഖലാതല അടിയന്തര ദുരന്തനിവാരണ ആലോചനായോഗം പെരിങ്ങത്തൂരിൽ ചേർന്നതായി അധികൃതർ അറിയിച്ചു.

മഴ ശക്തമായാൽ ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാനും, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് യോഗം ചേർന്നത്. നഗരസഭാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. ഏത് അടിയന്തര ഘട്ടത്തിലും ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ സജ്ജമാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ