Zygo-Ad

പാനൂർ ഗാന്ധിനഗർ നിവാസികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു


പാനൂർ: തെക്കേ പാനൂർ 41-ാം വാർഡ് ഗാന്ധിനഗർ നിവാസികളുടെ കുടുംബസംഗമം നാഫിദാസ് ഭവനത്തിൽ (A3) പാനൂർ നഗരസഭ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു.

ഗാന്ധിനഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

വാർഡ് കൗൺസിലർ ടി. മുഹമ്മദ് നജീർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ പഠനരംഗത്തും മറ്റ് മേഖലകളിലും ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും നാഷണൽ സ്കൂൾ ഗെയിംസ് വോളിബോളിൽ പങ്കെടുത്ത അമീൽ മുഹമ്മദിനെ പ്രത്യേകമായി ആദരിക്കുകയും ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനും സൗഹൃദം പുതുക്കുന്നതിനുമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. പരിപാടിക്ക് പി.കെ. നാജിയ സ്വാഗതവും സുജിത് നമ്പ്യാർ നന്ദിയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ കെ.പി. ദാമോദരൻ (പ്രസിഡന്റ്), കെ. സുധാകരൻ (സെക്രട്ടറി), പി. ശ്രീലത (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിന് ശേഷം മാജിക് ഷോയും കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ