Zygo-Ad

പെരിങ്ങത്തൂർ എൻ.എ.എം സ്കൂളിൽ എസ്.പി.സി ത്രിദിന ഓണം ക്യാമ്പിന് തുടക്കം

 


പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. ചൊക്ലി പോലീസ് അഡീഷണൽ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ എം. അബ്ദുൽ ഹമീദ്, ഹെഡ്മാസ്റ്റർ വി.കെ. നാസർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എൻ.എ. മുനീർ, കെ.ടി. ജാഫർ, എ.പി. റഷീദ്, ഇ.കെ. ജലീൽ, കെ. റഫീഖ്, ഹൈറുന്നിസ, സുമയ്യ ഒ.പി., സൈഫുദ്ധീൻ, തായിഫ് എന്നിവർ സംസാരിച്ചു.

വിവിധ സെഷനുകളിലായി റംഷിദ് ചേരനാണ്ടി, ഹമീദ് പി. എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്യാമ്പിന്റെ തുടർന്നുള്ള ദിവസങ്ങളിൽ പരേഡ്, സ്വയം പ്രതിരോധ പരിശീലനം, അപ്സൈക്ലിങ്–സീറോ വേസ്റ്റ് വർക്ക്‌ഷോപ്പ്, ഗാർഡനിങ്, ക്യാമ്പസ് ക്ലീനിങ്, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പരിപാടികൾ നടക്കും.


വളരെ പുതിയ വളരെ പഴയ