കണ്ണൂർ: പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണവും ഒന്നര കോടി രൂപയും കവർന്ന കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. ചൊക്ലി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു.
വ്യാപാരിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച ശേഷമാണ് സംഘം പണവും സ്വർണവും കവർച്ച ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ അഭിനവിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
