പാനൂർ: പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡോ. എം.പി. പരമേശ്വരൻ അനുസ്മരണം സംഘടിപ്പിച്ചു.
കണ്ണംവള്ളി എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ടി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര പ്രചാരണത്തിനും സാമൂഹിക സാംസ്‌കാരിക രംഗത്തിനും ഡോ. എം.പി. പരമേശ്വരൻ നൽകിയ സംഭാവനകളെ യോഗത്തിൽ അനുസ്മരിച്ചു. വിവിധ സംഘടനാ ഭാരവാഹികളും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
