Zygo-Ad

കുന്നോത്തുപറമ്പ് പഞ്ചായത്തിൽ വയോമിത്രം പദ്ധതി നടപ്പിലാക്കണം: കേരള സീനിയർ സിറ്റിസൺസ് ഫോറം


പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി 'വയോമിത്രം' പദ്ധതി ഉടനടി നടപ്പിലാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം തൂവക്കുന്ന് യൂണിറ്റ് സംഗമം ആവശ്യപ്പെട്ടു.

യൂണിറ്റ് സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ നിർവ്വഹിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണവും സൗജന്യ മരുന്നുകളും ഉറപ്പാക്കുന്ന പദ്ധതി പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കണമെന്നാണ് ഫോറത്തിന്റെ പ്രധാന ആവശ്യം. ചടങ്ങിൽ വിവിധ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ