പാനൂർ: കേരള ഗ്രാമീൺ ബാങ്ക് പാനൂർ ബ്രാഞ്ചിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പാനൂർ ബ്രാഞ്ച് മാനേജർ ബൈജു രാജ് വി. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അസിസ്റ്റന്റ് മാനേജർമാരായ ശ്രുതി രവീന്ദ്രൻ, അമിത് ബാൽ, കെ.ജെ. അശ്വിൻ, ജീവനക്കാരായ കെ.വി. കൃഷ്‌ണ ദേവ്, ട്വിങ്കിൾ അഗസ്റ്റിൻ, മനോജ് കുമാർ, സനിൽകുമാർ, എൻ.പി. രാജീവൻ, ശ്രീജ എന്നിവരും ബാങ്ക് ഇടപാടുകാരും പങ്കെടുത്തു.
