കരിയാട്: കരിയാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2026 കർഷക ചന്തയുടെ ഉദ്ഘാടനം പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ടി എം ബാബു മാസ്റ്റർ നിർവ്വഹിച്ചു.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികളും ഹോർട്ടികോർപ്പ് മുഖേന ലഭ്യമാക്കുന്ന പച്ചക്കറികളുമാണ് ചന്ത വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. കർഷകർക്ക് ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, പൊതുവിപണിയിലെ വിലവർദ്ധനവ് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്.
